കോഴിക്കോട്: ലുലു ഫാഷൻ വീക്കിന്റെ കേരള പ്രൈഡ് പുരസ്കാരം തരുൺ മൂർത്തിക്ക് മന്ത്രി മുഹമ്മദ് റിയാസും ലുലു ഗ്രൂപ്പ് ഇന്ത്യ സി. ഒ.......
കേരളം, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
മെയ് 26 വരെ ഇന്ത്യയിൽ 1,009 കേസുകളുണ്ട്. കഴിഞ്ഞ ആഴ്ചയിൽ മാത്രം 700 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ......
ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള എല്ലാ നിർദ്ദേശങ്ങളും ഇസ്രയേൽ തള്ളിക്കളയുന്നതിനെ ലോകം നോക്കികാണുന്നത് ആശങ്കയോടെയാണ്. സ്ഥിരമായി വെടിനിർത്താനുള്ള ഹമാസിന്റെ നിർദ്ദേശം പോലും തള്ളിക്കളഞ്ഞ ഇസ്രയേൽ, ഗാസയിൽ സൈനിക നടപടി കൂടുതൽ ശക്തമാക്കുകയാണ്. ......
കർണാടകം: കലബുറഗി ജില്ലാ കലക്ടറെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയതിന്റെ പേരിൽ നിയമനിർമ്മാണ കൗൺസിലിലെ ബിജെപി ചീഫ് വിപ്പ് എൻ.രവികുമാറിനെതിരെ പോലീസ് കേസ്സെടുത്തു. കലബുറഗിയിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു വിവാദ പരാമർശം. ......
കൊച്ചി: രാസലഹരിയമായി മലപ്പുറം സ്വദേശിയെ കളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി ടോള്‍ ജംഗ്ഷനു സമീപത്തു നിന്നാണ് വില്പനയ്ക്കും ഉപയോഗത്തിനുമായി കയ്യില്‍ കരുതിയ 1.07 ഗ്രാം എം ഡി എം എയും 10.20 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്.
മലപ്പുറം വേങ്ങര കൂട്ടീരി മുഹമ്മദ് അബ്ദുല്‍ ബാസിത് (30) ആണ് പിടിയിലായത്. ......
നിലമ്പൂരിൽ ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളും സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയത്തിൽ നിർണായക സ്വാധീനം ചെലുത്തും. പ്രധാന മുന്നണികൾ തമ്മിൽ കടുത്ത മത്സരം നടക്കുന്നതിനാൽ, ഈ ചെറിയ കക്ഷികൾ നേടുന്ന വോട്ടുകൾ ജയപരാജയങ്ങളെ നേരിട്ട് ബാധിക്കും.
ബി.ജെ.പിയുടെ വോട്ടുകൾ നിർണായകം
നിലമ്പൂരിൽ ബി.ജെ.പിക്ക് കാര്യമായ വോട്ട് വിഹിതമുണ്ട്. ......
കൊച്ചി: ലൈബീരിയന്‍ പതാകയുള്ള കണ്ടെയ്നര്‍ കപ്പല്‍ എംവി എം എസ് സി എല്‍സ 3 കേരള തീരത്തു നിന്ന് ഏകദേശം 15 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറ് ആലപ്പുഴയുടെ സമീപം മുങ്ങിയത് പരിസ്ഥിതി ഭീഷണികള്‍ ഉയര്‍ത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്കി. എണ്ണ ചോര്‍ച്ചയും മാലിന്യങ്ങളും ചരക്കുകളും തീരത്തേക്ക് ഒഴുകി വരാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കപ്പല്‍ മുങ്ങിയതിന് ശേഷം 23 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണ വിമാനങ്ങള്‍ അപകടസ്ഥലത്ത് എണ്ണക്കറ കണ്ടെത്തിയിരുന്നു. ......
മധുരയിലെ ഒരു ഹോട്ടലിലേക്ക് കാറോടിച്ച് കയറ്റിയതിനെ തുടർന്നുണ്ടായ സംഭവത്തിൽ, അഭിഭാഷകനെ ഏഴ് വർഷത്തേക്ക് നിയമപരമായ പ്രാക്ടീസിൽ നിന്ന് വിലക്കിയ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ബിസിഐ) അച്ചടക്ക നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീൽ സുപ്രീം കോടതി തിങ്കളാഴ്ച തള്ളി. ഈ വിഷയത്തിൽ ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ചാണ് ബിസിഐയുടെ തീരുമാനത്തെ ശരിവെച്ചത്. ......
രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ സുപ്രധാന മാറ്റങ്ങൾക്ക് വഴിയൊരുക്കി സുപ്രീം കോടതി കൊളീജിയം മൂന്ന് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്തു. മെയ് 26-ന് പുറത്തിറങ്ങിയ ഈ ശുപാർശകൾ, ഹൈക്കോടതികളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും നീതിന്യായ വ്യവസ്ഥയിൽ പുതിയൊരു ഉണർവ് നൽകാനും ലക്ഷ്യം വെച്ചുള്ളതാണ്. ......
കൊല്ലം തീരത്ത് കടലിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ അടിയുന്നത് തീരപ്രദേശത്തെ ജനങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. നീണ്ടകര, ശക്തികുളങ്ങര, കരിത്തുറ, ആലപ്പാട് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് കണ്ടെയ്നറുകൾ അടിഞ്ഞിരിക്കുന്നത്. ......